കൊട്ടിയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വികലാംഗ ലോട്ടറി തൊഴിലാളി മരിച്ചു. വാളത്തുംഗൽ ഒട്ടത്തിൽ ക്ഷേത്രത്തിന് സമീപം ഹൈദരലി നഗർ 46 ഒട്ടത്തിൽ കിഴക്കതിൽ സൈനുലാബ്ദീനാണ് (63) മരിച്ചത്. മുച്ചക്രവാഹനത്തിൽ ലോട്ടറി വ്യാപാരം നടത്തിയിരുന്ന സൈനുലാബ്ദീൻ വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ വീട്ടിലേക്കു വരുമ്പോൾ സ്കൂട്ടറിൽ മിനിലോറി ഇടിക്കുകയായിരുന്നു. വീട്ടിനുമുന്നിലായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിയാണ് മരണം. ഭാര്യ: ജമീലാബീവി. മക്കൾ: ജെസ്ന, സുഫിയ. മരുമകൻ: നെജീം.