agathi
ഗവ. ബോയ്സ് മോഡൽ ഹൈസ്കൂളിലെ ക്യാമ്പിൽ വസിച്ചിരുന്ന ആറുപേരെ നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള അനുമതി പത്രം മേയർ ഹണി ബെഞ്ചമനിൽ നിന്ന് നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി ഏറ്റുവാങ്ങുന്നു

കൊല്ലം: ഗവ. ബോയ്സ് മോഡൽ ഹൈസ്കൂളിൽ പ്രവർത്തിച്ചിരുന്ന അഗതികളുടെ ക്യാമ്പിൽ നിന്ന് ആറുപേർ നീണ്ടകര മദർഹുഡ് ചാരിറ്റി മിഷന്റെ സംരക്ഷണത്തിലായി.

കുടുംബങ്ങളിൽ നിന്ന് വേർപെട്ട് ക്ഷേത്രമൈതാനിയിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയിരുന്ന 150 ഓളം പേരാണ് ബോയ്സ് ഹൈസ്കൂളിലെ ക്യാമ്പിൽ ഉണ്ടായിരുന്നത്. ലോക് ഡൗണിന് ശേഷം ഇവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് മദർഹുഡ് ചാരിറ്റി മിഷൻ ആറുപേരുടെ സംരക്ഷണം ഏറ്റെടുത്തത്. ഭാവിയിൽ ഇവരെ കുടുംബജീവിതത്തിലേക്ക് മടക്കി അയക്കാനാണ് പദ്ധതി. അതുവരെ ജൻശിക്ഷൺ സൻസ്ഥാൻ തൊഴിൽ പരിശീലന കേന്ദ്രമായി ഉപയോഗിച്ചിരുന്ന മദർഹുഡ് സെന്ററിൽ സംരക്ഷിക്കും.
കൊല്ലം മേയർ ഹണി ബെഞ്ചമിനിൽ നിന്ന് മദർഹുഡിന് വേണ്ടി നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി അനുമതിപത്രം ഏറ്റുവാങ്ങി . രക്ഷാധികാരി ഡി. ശ്രീകുമാർ, ഹെൽത്ത് സൂപ്പർവൈസർ സുകേശൻ ചൂലിക്കാട്, ജെ.ജെ ബോർഡ് അംഗം സനിൻ വെള്ളിമൺ, ട്രാക്ക് സെക്രട്ടറി എം.സി. പ്രശാന്തൻ, ഡോ. അബു ചെറിയാൻ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. വിനോദ്, മദർഹുഡ് ഉപദേശക സമിതി അംഗം എസ്. ഓമനക്കുട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.