congress
വടക്കുംതല വില്ലേജ് ഓഫീസിന്റെ ചുറ്റുമതിൽ കോൺഗ്രസ് പ്രവർത്തകർ പെയിന്റ് അടിച്ച് വൃത്തിയാക്കുന്നു

കൊല്ലം: ചവറ വടക്കുംതല വില്ലേജ് ഓഫീസിന് മുന്നിൽ ധർണയ്ക്കെത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് ഓഫീസിന്റെ സ്ഥിതി കണ്ടപ്പോൾ വൃത്തിയാക്കാതെ മടങ്ങാനായില്ല. പായലും അഴുക്കും നിറഞ്ഞ ഓഫീസ് പരിസരം വൃത്തിയാക്കിയ പ്രവർത്തകർ അഴുക്ക് പുരണ്ട ചുറ്റുമതിൽ പെയിന്റടിച്ച് മനോഹരമാക്കി. കാർഷിക, കയർ, കൈത്തറി, ചെറുകിട കച്ചവട, മത്സ്യബന്ധന മേഖലകളിൽ പട്ടിണിയിലായ കുടുംബങ്ങൾക്ക് 7500 രൂപ ദുരിതാശ്വാസമായി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത് അദ്ധ്യക്ഷത വഹിച്ചു.