sndp
എസ്.എൻ.ഡി.പി യോഗം 4103-ാം നമ്പർ കിളികൊല്ലൂർ കന്നിമേൽ ശാഖയിലെ അംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ശാഖാ പ്രസിഡന്റ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം 4103-ാം നമ്പർ കിളികൊല്ലൂർ കന്നിമേൽ ശാഖയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു. ശാഖാ പ്രസിഡന്റ് രാജേന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എസ്. ജയപ്രകാശ്, വൈസ് പ്രസിഡന്റ് ബിജു, യൂണിയൻ പ്രതിനിധി എം. സജീവ്, കമ്മിറ്റിയംഗങ്ങളായ ദേവരാജൻ, ചന്ദ്രൻ, ശശികുമാർ, രഘു, ഉന്മേഷ്, ദിലീപ് കുമാർ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.