snd
എസ്.എൻ.ഡി.പി യോഗം സ്ഥാപക ദിനത്തിന്റെ ഭാഗമായി പുനലൂർ യൂണിയൻ ഓഫീസിൽ നടന്ന ഐക്യദീപം തെളിക്കൽ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ടി.സി ചെയർമാനുമായ ടി.കെ. സുന്ദരേശൻ നിർവഹിക്കുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ് തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പുനലൂർ യൂണിയനിലും യൂണിയൻ അതിർത്തിയിലെ 67 ശാഖകളിലും ശാഖാ അംഗങ്ങളുടെ വീടുകളിലും ഐക്യദീപങ്ങൾ തെളിച്ചു. സർക്കാർ നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ഐക്യ ദീപങ്ങൾ തെളിച്ചത്. ഇന്നലെ വൈകിട്ട് 6ന് പുനലൂർ യൂണിയൻ ഓഫീസിൽ നടന്ന ഐക്യദീപം തെളിക്കലിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ. സുന്ദരേശൻ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ അടുക്കളമൂല ശശിധരൻ, എസ്. സദാനന്ദൻ, കെ.വി. സുഭാഷ് ബാബു, എസ്. എബി തുടങ്ങിയവർ പങ്കെടുത്തു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലെ വീട്ടിൽ 117 ഐക്യ ദീപം തെളിച്ചു. ഐക്കരക്കോണം, മാത്ര, ഇളമ്പൽ, വിളക്കുവെട്ടം, ചാലിയക്കര, നെല്ലിപ്പള്ളി, വന്മള, കലയനാട്, പുനലൂർ ടൗൺ, ശാസ്താംകോണം, വട്ടപ്പട, നരിക്കൽ, പ്ലാത്തറ, ഇടമൺ പടിഞ്ഞാറ്, ഇടമൺ കിഴക്ക്, ഇടമൺ-34, ആനപെട്ടകോങ്കൽ, ഉറുകുന്ന്, ഒറ്റക്കൽ, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്, കരവാളൂർ, കക്കോട്, പ്ലാച്ചേരി, അഷ്ടമംഗലം, എരിച്ചിക്കൽ, കാര്യറ, വാളക്കോട്, മണിയാർ തുടങ്ങിയ 67ശാഖകളിലും അംഗങ്ങളുടെ വീടുകളിലും ഐക്യദീപം തെളിച്ചു. വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖാ ഭാരവാഹികളായ എസ്. സുബിരാജ്, സുനിൽ ദത്ത്, എൻ.വി. ബിനുരാജ്, എൻ. സോമസുന്ദരൻ, എൻ. വിജയൻ, മണിക്കുട്ടൻ, ശെൽവരാജ്, സി.വി. അഷോർ, സി.വി. സന്തോഷ് കുമാർ, ജി. ഗിരീഷ് കുമാർ, സുധൻ, മനോജ്, അനിൽകുമാർ, ഉഷ അശോകൻ, വി. ദിലീപ്, ഉദയകുമാർ, വി.കെ. വിജയൻ, എസ്. അജീഷ്, രാജേഷ്, സജി, ലാലു മാങ്കോലയ്ക്കൽ, മിന, വിജയകുമാർ, അനിൽ കുമാർ, കെ.കെ. സരസൻ, ഗീത ബാബു, എസ്. സന്തോഷ് തുടങ്ങിയവർ ദീപം തെളിക്കലിന് നേതൃത്വം നൽകി.