കൊല്ലം: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും വൈദ്യുതി ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. വൈദ്യുതി മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാൻ 'മണികിലുക്കം' എന്ന പേരിലായിരുന്നു പ്രതിഷേധം.
ജില്ലാതല ഉദ്ഘാടനം കൊല്ലത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫൈസൽ കുളപ്പാടം, ആർ.എസ്. അബിൻ, സംസ്ഥാന സെക്രട്ടറിമാരായ വിഷ്‌ണു സുനിൽ പന്തളം, കുരുവിള ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് വിനു മംഗലത്ത് എന്നിവർ പങ്കെടുത്തു.