sndp
എസ്.എൻ.ഡി.പി യോഗത്തിന്റെ 117​ാം വാർഷികാചരണത്തിന്റെ ഭാഗമായി കൊല്ലത്ത് യോഗം ആസ്ഥാനത്ത് നടന്ന ദീപം തെളിക്കൽ ചടങ്ങ് യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാമത് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കൊല്ലത്ത് യോഗം ആസ്ഥാന മന്ദിരത്തിൽ 117 ദീപങ്ങൾ തെളിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ ദീപം തെളിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, കോ ഓർഡിനേറ്റർ പി.വി. രജിമോൻ, ശ്രീനാരായണ എംപ്ളോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ, ട്രഷറർ ബി. ശിവപ്രസാദ്, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് ജി. ചന്ദു എന്നിവർ പങ്കെടുത്തു.