saju
പോലീസ് പിടിയിലായ സജു

ഏരൂർ: മാസ്‌ക് വാങ്ങാൻ ഏരൂർ ജംഗ്ഷനിലെത്തിയയാളെ മുൻവൈരാഗ്യത്തിന്റെ പേരിൽ കുത്തിപ്പരിക്കേൽപ്പിച്ചു. പാണയം പ്രദീഷ് നിലയത്തിൽ പ്രദീഷിനാണ് കുത്തേറ്റത്. ഇയാൾ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഏരൂർ സൗമ്യഭവനിൽ സജുവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം.

മുൻവൈരാഗ്യത്തിന്റെ പേരിൽ ഇരുവരും തമ്മിൽ സംഘർഷമുണ്ടാവുകയും സജു കൈയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് പ്രതീഷിനെ കുത്തുകയുമായിരുന്നു. മുതുകിലും തുടയിലുമായി ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട സജുവിനെ ഏരൂർ പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സജുവിന്റെ പേരിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സജു നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.