കൊല്ലം: പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കാതെ സഞ്ചരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ പൊലീസ് നടത്തിയ പരിശോധനയിൽ ഇന്നലെ 193 പേർക്കെതിരെ കേസെടുത്തു. സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 146 കേസുകൾ രജിസ്റ്റർ ചെയ്ത് 172 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യ യാത്രകൾ നടത്തിയവരുടെ 90 വാഹനങ്ങളും പിടിച്ചെടുത്തു. വിദേശരാജ്യങ്ങൾ, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തി സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും ഗൃഹ നിരീക്ഷണത്തിലും കഴിയുന്നവർ അവിടെയുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കി. ബൈക്ക് പട്രോളിംഗ് ഉൾപ്പെടെ ഏർപ്പെടുത്തി ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
................................
കൊല്ലം റൂറൽ, കൊല്ലം സിറ്റി
1. രജിസ്റ്റർ ചെയ്ത കേസുകൾ : 49, 97
2. അറസ്റ്റിലായവർ : 76, 96
3. പിടിച്ചെടുത്ത വാഹനങ്ങൾ : 36, 54
5. മാസ്ക് ധരിക്കാത്തതിന് കേസ് : 103, 90