liji-31
ലിജി സിബി

പുനലൂർ : സൗദിയിൽ മരണപ്പെട്ട മലയാളി നഴ്സിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കരവാളൂരിൽ ലിജിഭവനിൽ ലിജി സിബിയാണ് (31) ഏപ്രിൽ രണ്ടിന് സൗദിയിലെ അബഹയിൽ മരിച്ചത്. അബഹ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ലിജി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.മൂന്നു മാസത്തിനു മുൻപ് നാട്ടിലെത്തി അവധി കഴിഞ്ഞാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ലിജിയുടെ ഭർത്താവ് ചക്കുവള്ളി സ്വദേശി സിബി സൗദിയിൽ വർക് ഷോപ്പ് ജീവനക്കാരനാണ്. മൂന്നു വയസുള്ള ഇവാനയാണ് ഏക മകൾ.
പുനലൂർ വിളക്കുവെട്ടം തേക്കിൻകാട് ചരുവിള വീട്ടിൽ സീമോന്റെയും ലിസിയുടെയും മകളാണ് ലിജി. സംസ്‌കാരം തിങ്കളാഴ്ച 11ന് പോരുവഴി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടക്കും.