കൊല്ലം: വേനൽ മഴ ശക്തമായതോടെ പുനലൂരിൽ ഡെങ്കിപ്പനി കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. താലൂക്കിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 9 ആയി. ഇന്നലെ ഡെങ്കിപ്പനി ബാധിച്ച് പുനലൂർ, ഭാരതീപുരം സ്വദേശികളായ 2പേർ കൂടി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡെങ്കിപ്പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന 25പേരിൽ പലരും രോഗം ഭേദമായതോടെ ആശുപത്രി വിട്ടു. ഏരൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, പുനലൂർ നഗരസഭയിലെ കലയനാട്, പ്ലാച്ചേരി സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.