കൊല്ലം: കേരള സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്കീം സെല്ലിന്റെ സംസ്ഥാന തല ഓൺലൈൻ കലോത്സവം ഇന്ന് ആരംഭിക്കും. ഫീനിക്സ് 2020 എന്ന് പേരിട്ടിരിക്കുന്ന കലോത്സവം എഴുകോൺ ടി.കെ.എം ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്നോളജി എൻജിനിയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. എൻ.എസ്.എസ് സംസ്ഥാന ഓഫീസർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്യും. ടി.കെ.എം. ഐ. ടി പ്രിൻസിപ്പൽ ഡോ. എസ്. സുരേഷ് അദ്ധ്യക്ഷത വഹിക്കും. സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ എൻ.എസ്.എസ് വോളണ്ടിയർമാരാണ് കലാമേളയിൽ പങ്കെടുക്കുന്നത്. ഇന്ന് മുതൽ 19 വരെ നടക്കുന്ന കലോത്സവത്തിൽ സാഹിത്യം, രംഗകല എന്നീ വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ ഓൺലൈനായി പങ്കെടുക്കും.