ലോക്ക് ഡൗൺ ഇളവുകളിൽ സാമൂഹിക അകലം മറക്കരുത്
കൊല്ലം: ലോക്ക് ഡൗൺ ഇളവുകളിൽ ജില്ല ഇന്ന് മുതൽ കൂടുതൽ സജീവമാകുമ്പോൾ സാമൂഹിക അകലം ഉറപ്പ് വരുത്തണമെന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തുകയാണ് ആരോഗ്യ വകുപ്പ്. നിയന്ത്രണങ്ങൾ ഇളവ് വന്നത് മുതൽ ജില്ലയിലെ പൊതു ഇടങ്ങളിൽ ആൾക്കൂട്ടങ്ങൾ വർദ്ധിച്ചിരുന്നു.
മത്സ്യചന്തകൾക്ക് അനുമതി നൽകിയതോടെ നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ ആൾക്കൂട്ടമുണ്ടാകുന്നു. സാമൂഹിക അകലം പാലിക്കാതെ, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ജില്ലാ പൊലീസ് മേധാവിമാർ നിർദേശം നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ ജില്ലയിലേക്കെത്തുന്ന സാഹചര്യത്തിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയേക്കാം.
1. വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം
2. വ്യാപാര കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കണം
3. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം
4. ഹാൻഡ് വാഷിംഗ് കോർണറുകൾ സജീവമാക്കണം
5. വ്യാപാര കേന്ദ്രങ്ങളിൽ സാനിറൈസർ ഉറപ്പ് വരുത്തണം
6. മാസ്‌ക് ജീവിതത്തിന്റെ ഭാഗമാക്കണം
7. മാസ്‌കും തൂവാലയും മൂക്കും വായയും മറച്ച് കെട്ടണം
8. പ്രായമായവർ, കുട്ടികൾ എന്നിവരെ പരമാവധി പുറത്തിറക്കരുത്
9. ബന്ധുവീടുകളിലെ സൗഹൃദ സന്ദർശനങ്ങൾ വേണ്ട
10.സാധനങ്ങൾ ഒരുമിച്ച് വാങ്ങാൻ ശ്രമിക്കണം
11. ആശുപത്രികളിലെ രോഗീ സന്ദർശനം ഒഴിവാക്കണം
12. ഡോക്ടർമാരുടെ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കണം
13.കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
14. ജോലിക്ക് പോകുന്നവർ ഭക്ഷണവും കുടിവെള്ളവും കരുതുക
15. ശുചിത്വമുള്ള ഭക്ഷണവും ചുറ്റുപാടും ഉറപ്പാക്കുക
''
പൊതു ഇടങ്ങളിൽ സാമൂഹിക അകലം ഉറപ്പ് വരുത്തണം. മൂക്കും വായയും മറയ്ക്കുന്ന തരത്തിൽ മാസ്കോ തൂവാലയോ ധരിച്ച് മാത്രമേ പൊതു ഇടങ്ങളിൽ ഇറങ്ങാവൂ.
ജില്ലാ മെഡിക്കൽ ഓഫീസർ, കൊല്ലം