sm

കൊല്ലം: പ്രമുഖ വസ്ത്ര വ്യാപാരി കൊല്ലം മെയിൻ റോഡ് എസ്.എം.വി ഗാർഡൻസിൽ എസ്.എം. വെങ്കിട്ടനാരായണ റെഡ്യാർ (86) നിര്യാതനായി. കൊല്ലം മെയിൻ റോഡിലെ ശ്രീനിവാസ് ഫാബ്രിക്സിന്റെയും തിരുവനന്തപുരം, കോട്ടയം, ചെന്നൈ എന്നിവിടങ്ങളിൽ വ്യാപിച്ച് കിടക്കുന്ന എസ്.എം.വി ഗ്രൂപ്പ് മൊത്ത വസ്ത്രവ്യാപാര ശൃംഖലയുടെയും ഉടമയാണ്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11ന് മെയിൻ റോഡിലെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വസന്താമ്മാൾ. മകൾ: കവിത.എസ്. നാരായണൻ. മരുമകൻ: എസ്. മദൻ.

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ജനിച്ച ഇദ്ദേഹം പതിനാറാം വയസിൽ കൊല്ലത്ത് സ്വർണാഭരണശാലയിൽ ജോലിക്കെത്തി. പിന്നീട് സ്വന്തം നിലയിൽ തുടങ്ങിയ വസ്ത്രശാല വേഗത്തിൽ വളരുകയായിരുന്നു.