hartal

കൊല്ലം: പ്രമുഖ വസ്ത്ര വ്യാപാരിയും ക്വിയിലോൺ മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സിന്റെ രക്ഷാധികാരിയുമായ എസ്.എം. വെങ്കിട്ടനാരായണ റെഡ്യാരുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ഉച്ചയ്ക്ക് 12 വരെ കൊല്ലം നഗരത്തിലെ വ്യാപാരികൾ കടകൾ അടച്ച് ഹർത്താൽ ആചരിക്കും. ക്വയിലോൺ മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ്, കൊല്ലം മർച്ചന്റ്സ് അസോസിയേഷൻ, ഗോൾഡ് മർച്ചന്റ്സ്, ടെക്സ്റ്റൈൽ മർച്ചന്റ്സ്, ഡിസ്ട്രിക്ട് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, ആൾ കേരളാ ഡിസ്ട്രിബ്യൂട്ടേസ് അസോസിയേഷൻ, സിറ്റി മർച്ചന്റ്സ്, കോർപ്പറേഷൻ മാർക്കറ്റ് മർച്ചന്റ്സ്, ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഹർത്താൽ.