എഴുകോൺ: ക്ഷീര സൊസൈറ്റികളിൽ നിന്ന് പാൽ സംഭരിക്കുന്ന പിക്ക് അപ് മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീണ് ഡ്രൈവർക്ക് പരിക്ക്. ഇന്നലെ രാവിലെ 9 ഓടെ കൊട്ടാരക്കര ഭാഗത്ത് നിന്ന് പാൽ കയറ്റി വന്ന വാഹനം നിയന്ത്രണം തെറ്റി എഴുകോൺ മേൽപ്പാലത്തിൽ നിന്ന് എഴുകോൺ - നെടുമൺകാവ് റോഡിലേക്ക് വീഴുകയായിരുന്നു. റോഡ് വക്കിലെ കോൺക്രീറ്റ് ക്രാഷ് ബാരിയറുകളും ടെലിഫോൺ പോസ്റ്റും ഇടിച്ച് തെറിപ്പിച്ചാണ് വാഹനം താഴേക്ക് പതിച്ചത്. അപകടത്തിൽ തലയ്ക്ക് നിസാര പരിക്കേറ്റ ഡ്രൈവറെ പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.