കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അയത്തിൽ പണം വച്ച് ചീട്ടുകളിച്ച ഏഴ് പേരെ സ്പെഷ്യൽ ബ്രാഞ്ച് ഡാൻസാഫ് സംഘം പിടികൂടി. അയത്തിൽ മാലിക്കര രാജേന്ദ്ര ഭവനത്തിൽ ജയന്റെ വീട്ടിൽ ചീട്ട് കളിച്ചിരുന്ന സംഘമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 2650 രൂപയും പിടിച്ചെടുത്തു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനും ഇവർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ കെ. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.