കൊല്ലം: ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആദിക്കാട് മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ, എ. ഇക്ബാൽ കുട്ടി, ചവറ ഷാ, വാളത്തുംഗൾ വിനോദ്, മഹേഷ് കൂട്ടപ്പള്ളിൽ, എസ്. ഗിരീഷ്, വിനു ആദിക്കാട്, ബിജു വിജയൻ, ജോൺ പള്ളിത്തോട്ടം തുടങ്ങിയവർ സംസാരിച്ചു.