പടിഞ്ഞാറേ കല്ലട: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന പടിഞ്ഞാറേ കല്ലട പതിനൊന്നാം വാർഡിൽ ബിനിജാ ഭവനത്തിൽ ഷൈലജയുടെ കുടുംബത്തിന് കല്ലട കൾച്ചറൽ ആൻഡ് ഡെവലപ്പ്മെന്റ് ഫോറം (കെ.സി.ഡി.എഫ്) നവ മാദ്ധ്യമക്കൂട്ടായ്മാ പ്രവർത്തകർ അടിയന്തര ധനസഹായവും ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിച്ച് നൽകി. അനീഷ് രാജ്, രവീന്ദ്രൻ മൂലാത്ര, കിഷോർ, രാജേഷ്, ഷാനവാസ്, അജയഘോഷ്, അനിൽകുമാർ, അജയൻ, ഷാജി, സജിത്ത് എന്നിവർ നേതൃത്വം നൽകി. ഷൈലജയുടെ മക്കളായ ശരത്തും(24) ബിനിജയും (30) അരയ്ക്ക് താഴെ പൂർണമായും തളർന്നവരും മാനസിക വെല്ലുവിളി നേരിടുന്നവരുമാണ്. അച്ഛൻ ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയതിനാൽ ഇരുവരും അമ്മ ഷൈലജയുടെ സംരക്ഷണത്തിൽ ഇടുങ്ങിയ ഒരു മുറി മാത്രമുള്ള കൂരയിലാണ് കഴിയുന്നത്.