കൊല്ലം: ലോക്ക് ഡൗൺ കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 171 പേർ ഇന്നലെ ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ നാട്ടിലെത്തി. 74 വാഹനങ്ങളിലായാണ് ഇവരെത്തിയത്. ആദ്യ ദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആര്യങ്കാവ് വഴി എത്തുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. റെഡ് സോണുകളിൽ നിന്ന് എത്തിയവരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും മറ്റുള്ളവരുടെ ഗൃഹ നിരീക്ഷണത്തിലുമാക്കി.