വീടിന്റെ ടെറസിൽ ക്രിക്കറ്റ് കളിക്കുന്ന അനുഷ്കയുടേയും കോഹ്‌ലിയുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് താരങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലർ തന്റെ പ്രണയിനിയ്ക്കൊപ്പം ക്രിക്കറ്റ് പരിശീലിക്കും എന്ന് കുറിച്ചു കൊണ്ടായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
അനുഷ്കയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. പിന്നീട് കോഹ്‌ലിയും. ഫീൽഡറായി മറ്റൊരാളും ഇവർക്കൊപ്പമുണ്ട്. അതേസമയം താരങ്ങളുടെ വീടിന്റെ വലുപ്പത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നു കഴിഞ്ഞു. ഏതായാലും താരങ്ങളുടെ ക്രിക്കറ്റ് കളി വൈറലായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. നെഞ്ചിൽ അനുഷ്കയുടെ ചിത്രവുമായി നിൽക്കുന്ന കോഹ്‌ലിയുടെ സ്കെച്ചാണ് താരം പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അനുഷ്കയെ അഭിനന്ദിച്ചു കൊണ്ട് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അനുഷ്ക നിർമ്മിച്ച സീരിസായ പാതാൾ ലോക് കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രെെമിലെത്തിയത്. മികച്ച പ്രതികരണമാണ് സീരിസിന് എങ്ങു നിന്നും ലഭിക്കുന്നത്. നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നുവെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. സീരീസ് കാണുന്ന ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
Finally after soo much long time saw Virat Batting 🥳
— Virarsh (@Cheeku218) May 15, 2020
Virat Anushka playing cricket in building today🥳
Anushka bowls a Bouncer to Virat😂#ViratKohli #AnushkaSharma #Cricket pic.twitter.com/XFmfs3hiBt