കൊല്ലം: കറവൂർ, പുന്നല മേഖലകളിൽ നിന്നായി മുന്നൂറ് ലിറ്റർ കോടയും വാറ്റ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കറവൂർ തോടീകണ്ടം വനമേഖലയിൽ എക്‌സൈസ് നടത്തിയ തെരച്ചിലിൽ 270 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. പുന്നല ചാച്ചിപ്പുന്നയിൽ നിന്നാണ് മുപ്പത് ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും പിടികൂടിയത്. പത്തനാപുരം എക്‌സൈസ് ഇൻസ്‌പെക്ടർ ബെന്നി ജോർജ്ജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പുന്നലയിൽ ചാരായം സൂക്ഷിച്ചിരുന്ന ചന്ദ്രമോഹൻ എന്നയാൽ എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസെടുത്തു. വനംവകുപ്പ് ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു. എക്‌സൈസ് ജീവനക്കാരായ നസീർ, എബിമോൻ, അരുൺ കുമാർ, മനീഷ്, ഷിബിൻ ലാൽ, സജി ജോൺ, ഗോപൻ മുരളി, വനംവകുപ്പ് ജീവനക്കാരായ കലേഷ്, കമലാസനൻ എന്നിവർ റെയിഡിന് നേതൃത്വം നൽകി.