കൊല്ലം: മീയണ്ണൂർ കൊട്ടറ കോളനിയിലെ പൊതുകിണറും കുടിവെള്ള വിതരണ സംവിധാനവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കൊട്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കോളനിയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കോളനിയിലെ പൊതുകിണറിന്റെ കൽക്കെട്ട് ഇടിച്ച് പൊളിക്കുകയും കോളനിയിൽ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള ടാങ്കും പൈപ്പുകളും പൊട്ടിക്കുകയും ചെയ്തു. പ്രദേശത്ത് വ്യാജച്ചാരായ നിർമാണവും വിതരണവും നടത്തുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.