s
എസ്‌.എൻ.ഡി.പി യോഗം ഇളമാട് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യധ്യാന്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം എസ്‌.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് നിർവഹിച്ചപ്പോൾ

കടയ്ക്കൽ: എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പരിധിയിലെ ഇളമാട് ശാഖയുടെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന 250 കുടുംബങ്ങൾക്ക് ഭക്ഷ്യധ്യാന്യക്കിറ്റും മാസ്കും ഇമ്മ്യൂൺ ബൂസ്റ്റ് മരുന്നും വിതരണം ചെയ്തു. എസ്‌.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് വിതരണോദ്ഘാടനം നിർവഹിച്ചു .യൂണിയൻ കൗൺസിലർ ജി. നളിനാക്ഷൻ, ശാഖാ പ്രസിഡന്റ് എസ്. ഗോപകുമാർ, വൈസ് പ്രസിഡന്റ് കെ. സഹദേവൻ, സെക്രട്ടറി ആർ. സന്തോഷ്, വിനോദ് ലാൽ, അശോകൻ, അനിൽ കുമാർ, രാധാക്യഷ്ണൻ, സുശീല, ഓമന, സുജാത എന്നിവർ നേതൃത്വം നൽകി.