mahesh
കറണ്ട് ചാർജ്ജ് വർദ്ധനവിനെതിരെ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ഇലക്ട്രിസിറ്റി ഓഫിസിന് മുന്നിൽ നടത്തിയ ചൂട്ട് കത്തിച്ച് പ്രതിഷേധം കെ.പി.സി.സി ജന. സെക്രട്ടറി സി.ആർ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: മീറ്റർ റീഡിംഗിലെ അപാകത മൂലം വൈദ്യുതി ബിൽ വർദ്ധിക്കുന്നതിനെതിരെ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ നടത്തിയ ചൂട്ട് കത്തിച്ചുള്ള പ്രതിഷേധം സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ, ബി. സെവന്തികുമാരി, കെ. ശോഭകുമാർ, കണ്ടത്തിൽ ഷുക്കൂർ, കെ. ശശികുമാർ, എച്ച്.എസ്. ജയ് ഹരി, കെ.വി. വിഷ്ണുദേവ്, തേജസ് പ്രകാശ്, കേശവപിള്ള എന്നിവർ നേതൃത്വം നൽകി.