mynagappally
കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം

കുന്നത്തൂർ: കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സാമൂഹിക അകലവും പാലിച്ചായിരുന്നു ഉപരോധം. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, രവി മൈനാഗപ്പള്ളി, അഡ്വ. തോമസ്‌ വൈദ്യൻ, മണ്ഡലം പ്രസിഡന്റുമാരായ പി.എം. സൈദ്, സിജു കോശി വൈദ്യൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനൂപ്, രാധികാ ഗോപൻ, ലതാകുമാരി എന്നിവർ പങ്കെടുത്തു. ഉപരോധത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.