photo
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വരൂപിക്കുവാൻ എ.ഐ.വൈ.എഫ്-ന്റെ നേതൃത്വത്തിൽ നടത്തിയ ന്യൂസ് പേപ്പർ ചലഞ്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ന്യൂസ് പേപ്പർ ചലഞ്ച്. വീടുകളിൽ നിന്ന് പഴയ ന്യൂസ് പേപ്പറുകൾ ശേഖരിച്ച് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള പദ്ധതിയാണ് ന്യൂസ് പേപ്പർ ചലഞ്ച്. കഴിഞ്ഞ ദിവസം ഇടമുളയ്ക്കൽ ആയൂർ, പനച്ചവിള, വയയ്ക്കൽ, ആനപ്പുഴയ്ക്കൽ പ്രദേശങ്ങളിലെ വീടുകളിലെത്തി. എ.ഐ.വൈ.എഫ് പ്രവർത്തകർ ന്യൂസ് പേപ്പറുകൾ ശേഖരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ആയൂരിൽ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.എസ്. അജയകുമാർ, എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി ഷൈജു എബ്രഹാം, എസ്. ഹരികൃഷ്ണൻ, ആർ. ശിവലാൽ, എസ്. സുജായ്, എസ്. സുജിത്, നവാസ്, അഖിൽ, ശ്രീരാഗ് തുടങ്ങിയവർ നേതൃത്വം നൽകി.