കൊല്ലം: കെ.പി.സി.സി ഒ.ബി.സി വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൊല്ലം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി ഉദ്ഘാടനം ചെയ്തു.
രാജ്യം കൊവിഡ് മഹാമാരിയുടെ പിടിയിലമർന്ന സമയത്ത് വ്യാജ കൊവിഡ് പാക്കേജിന്റെ പേരിൽ ബഹിരാകാശം മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ വരെ സ്വകാര്യ കുത്തക മുതലാളിമാർക്ക് തീറെഴുതുന്ന തിരക്കിലാണ് കേന്ദ്ര സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ ഒരു നയാ പൈസപോലും പരമ്പരാഗത തൊഴിലാളികൾക്കോ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കോ ഇല്ല. പകരം വൻ വ്യവസായികൾക്ക് ശതകോടികളുടെ വായ്പയാണ് വാണിജ്യബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി അജിത് ബേബി മുഖ്യപ്രഭാഷണം നടത്തി. കൊല്ലം ബ്ലോക്ക് ചെയർമാൻ പ്രകാശ് ബോബൻ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് വെള്ളാപ്പള്ളി, യേശുദാസ് കണ്ടച്ചിറ, ദമീം മുട്ടയ്ക്കാവ്, മുളയ്ക്കൽ രാജീവ്, പ്രഭാത്, സ്റ്റാൻലി, രാജു എന്നിവർ നേതൃത്വം നൽകി.