photo
പുനലൂർ കച്ചേരി റോഡിൽ അനുഭവപ്പെട്ട വാഹനങ്ങളുടെ തിരക്ക്

പുനലൂർ: ലോക്ക് ഡൗണിൽ കൂടുതൽ ഇളവ് അനുവദിച്ചതോടെ പുനലൂർ ടൗൺ സജീവമായി. പുനലൂർ ടൗണിലെ ചെമ്മന്തൂർ മുതൽ ടി.ബി ജംഗ്ഷൻ വരെയുള്ള എല്ലാ വ്യാപാരശാലകളും നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തനം ആരംഭിച്ചു. പുനലൂർ ശ്രീരാമപുരം മാർക്കറ്റിലെ എല്ലാ സ്റ്റാളുകളുടെയും പ്രവർത്തനം ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വാഹനങ്ങളുടെ വൻ തിരക്കാണ് ടൗണിൽ അനുഭവപ്പെട്ടത്. അത്യാവശ്യ സാധനങ്ങൾ വാങ്ങാനായാണ് ആളുകൾ പട്ടണത്തിൽ എത്തുന്നത്. രണ്ട് മാസത്തോളം സർവീസ് നിറുത്തി വച്ചിരുന്ന ടാക്സി, ഓട്ടോ റിക്ഷ, ജീപ്പ്, പിക്കപ്പ് വാൻ തുടങ്ങിയ വാഹനങ്ങൾ ഇന്നലെ മുതൽ നിരത്തിൽ ഇറങ്ങി തുത്തുടങ്ങി.

ബാങ്കുകളിൽ തിരക്ക്

ഇന്നലെ ഉച്ചവരെ പൂനലൂരിലെ വിവിധ ബാങ്കുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം ബാങ്കുകളിലെ തിരക്ക് ക്രമേണെ കുറഞ്ഞു. താലൂക്ക് ആശുപത്രിയടക്കം 50 ഓളം സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കച്ചേരി റോഡിൽ വാഹനങ്ങളുടെ വൻ തിരക്കാണ് ഇന്നലെ ഉച്ചവരെ അനുഭവപ്പെട്ടത്. മാസ്ക് ധരിച്ചാണ് എല്ലാവരും ടൗണിൽ ഇറങ്ങുന്നത്. പൊലീസിന്റെ കർശന പരിശോധ പുനലൂർ ടൗണിൽ തുടരുകയാണ്.