dyfi
ഡി.വൈ.എഫ്.ഐയുടെ 'റീസൈക്കിൾ കേരള' കാമ്പെയിന്റെ കൊല്ലം ഈസ്റ്റ് ബ്ലോക്ക് തല ഉദ്ഘാടനം ഉപയോഗശൂന്യമായ പത്രക്കെട്ടുകൾ ബ്ലോക്ക് സെക്രട്ടറി ടി.പി. അഭിമന്യുവിന് കൈമാറി എം. നൗഷാദ്‌ എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകാൻ ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിൽക്കുന്നതിനായി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന 'റീസൈക്കിൾ കേരള' കാമ്പെയിന്റെ കൊല്ലം ഈസ്റ്റ് ബ്ലോക്ക്തല ഉദ്ഘാടനം എം. നൗഷാദ്‌ എം.എൽ.എ നിർവഹിച്ചു. വീട്ടിലെ പഴയ പത്രകെട്ടുകളും ഉപയോഗ ശൂന്യമായ അലമാരയും മറ്റു പാഴ് വസ്തുക്കളും എം.എൽ.എ പ്രവർത്തകർക്ക് കൈമാറി. ബ്ലോക്ക് സെക്രട്ടറി ടി.പി. അഭിമന്യു സാധനങ്ങൾ ഏറ്റുവാങ്ങി. പ്രസിഡന്റ് സുജിത് ലാൽ, സരിത, അനന്ത വിഷ്ണു, ബിജു, മിഥുൻ, സയ്യിദ്‌ യാസീൻ എന്നിവർ പങ്കെടുത്തു.