ശാസ്താംകോട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലെ പ്രതി മലപ്പുറം പൊന്നാനി പെരുമ്പടപ്പ് ഐരൂർകര നായരശേരി വീട്ടിൽ ശിവശങ്കരന്റെ മകൻ അജിത്ത് (36) ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി.
പുത്തൂർ, ശാസ്താംകോട്ട സ്വദേശികളായ അഞ്ച് യുവാക്കളിൽ നിന്നാണ് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 2018 ഫെബ്രുവരിയിലായിരുന്നു തട്ടിപ്പ്. തുടർന്ന് ആലുവ ഭാഗത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ ശാസ്താംകോട്ട എസ്.ഐ എ.ജി. അനീഷ്, എസ്.ഐ പോൾ, എ.എസ്.ഐ രാജേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.