achankovil
കരിമ്പുലി

പുനലൂർ: അച്ചൻകോവിൽ വനത്തിലെ ജനവാസ മേഖലയായ മൂന്ന് മുക്കിലിറങ്ങിയ മ്ലാവിനെ പിടികൂടാൻ കരിമ്പുലിയിറങ്ങി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സമീപവാസികളായ താമസക്കാരാണ് കരിമ്പുലി മ്ലാവിനെ ഓടിക്കുന്നത് കണ്ടത്. നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രാത്രി എട്ടരവരെ തെരച്ചിൽ തുടർന്നു. പുലിയും കാട്ടാനയും ഇറങ്ങുന്നത് പതിവ് സംഭവമാണെങ്കിലും കരിമ്പുലിയിറങ്ങുന്നത് അത്ര പതിവില്ല.

''

വനത്തിനോട് ചേർന്ന ജനവാസമേഖലയിലാണ് കരിമ്പുലി ഇറങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു. കരിമ്പുലി ജനവാസ മേഖലയിൽ ഇതുവരെ കണ്ടിട്ടില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ നടത്തും.

സുരേഷ് ബാബു

റേഞ്ച് ഓഫീസർ, അച്ചൻകോവിൽ