navas
പടിഞ്ഞാറേ കല്ലടയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ പിടികൂടിയ 110 ലിറ്റർ കോട നശിപ്പിക്കുന്നു

ശാസ്താംകോട്ട : പടിഞ്ഞാറേ കല്ലടയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 110 ലിറ്റർ കോട പിടികൂടി. പടിഞ്ഞാറേ കല്ലട കുന്നൂത്തറ ജംഗ്ഷനു സമീപം പുഞ്ചയുടെ സമീപത്ത് നിന്നാണ് കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സുനിൽ കുമാരപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം കോട പിടിച്ചെടുത്തത്. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ബി. ഉണ്ണികൃഷ്ണ പിള്ള, പ്രസാദ് കുമാർ, സിവിൽ ഓഫീസർ പി. ജോൺ എന്നിവർ പങ്കെടുത്തു. വ്യാജമദ്യത്തെ കുറിച്ചും വാറ്റിനെ കുറിച്ചുമുള്ള വിവരങ്ങൾ 9400069448, 9400069449 എന്നീ നമ്പറുകളിൽ അറിയിക്കണം.