കൊല്ലം: ബൈപാസിൽ കടവൂർ ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൃക്കടവൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൈപാസ് ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തിനിടെ നൂറിൽപ്പരം വാഹനങ്ങളാണ് നീരവിൽ പാലത്തിനും കടവൂർ സിഗ്നലിനും ഇടയ്ക്കുള്ള 200 മീറ്റർ ദൂരത്തിൽ മറിഞ്ഞത്. റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
മണ്ഡലം പ്രസിഡന്റുമാരായ സായി ഭാസ്‌കർ, ബൈജു മോഹൻ, പ്രസാദ് നാണപ്പൻ, കൗൺസിലർമാരായ അനിൽകുമാർ, അജിത്കുമാർ, സജികുമാർ സുനിതകുമാരി, റഷീദ്, പ്രജീഷ്, കുരീപ്പുഴ ജോർജ്, ശരത് മോഹൻ, സുബിലാൽ എന്നിവർ നേതൃത്വം നൽകി.