ഓയൂർ: സ്വന്തം കാറെടുക്കാൻ ചെന്നൈയിൽ നിന്ന് വെളിയത്ത് എത്തിയ തമിഴ്നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു.
വിവിധ വാഹനങ്ങളിലും കാൽനടയായും സഞ്ചരിച്ചെത്തിയ തമിഴ്നാട് മാർത്താണ്ഡം സ്വദേശി സുനിൽ പ്രസാദിനെയാണ് (31) ഇന്നലെ ഉച്ചയോടെ നാട്ടുകാർ തടഞ്ഞ് പൂയപ്പള്ളി പൊലീസിലേൽപ്പിച്ചത്. പിന്നീട് ഇയാളെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
വെളിയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന സുനിൽ, കാറെടുക്കാതെയാണ് മാസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് പോയത്. പിന്നീട് ചെന്നൈയിൽ ജോലിചെയ്യുകയും ലോക്ക് ഡൗൺ കാലത്ത് മാർത്താണ്ഡത്തെ കുടുംബവീട്ടിലെത്തുകയുമായിരുന്നു. അവിടെ നിന്ന് ബൈക്കുകൾ മാറി കയറിയും കാൽനടയായുമാണ് ഇന്നലെ വെളിയത്തെത്തിയത്. വരുന്ന വിവരം വെളിയത്ത് ഒപ്പം ജോലി ചെയ്തിരുന്നവരെ അറിയിച്ചിരുന്നു. ഇവരാണ് പൊലീസിന് വിവരം നൽകിയത്.