hair-cut

മാർച്ച് 23ന് രാത്രിയിൽ കട പൂട്ടി മടങ്ങുമ്പോൾ ഇങ്ങനെയൊരു ദുരിതകാലം കാത്തിരിക്കുന്നുണ്ടെന്ന് ഇവരാരും അറിഞ്ഞിരുന്നില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ മേയ് 18 വരെ കട തുറക്കാനായില്ല. ലക്ഷങ്ങൾ മുടക്കിയാണ് ഓരോ ബ്യൂട്ടി പാർലറും ബാർബർ ഷോപ്പും പ്രവർത്തിക്കുന്നത്. രണ്ട് മാസത്തോളം അടഞ്ഞ് കിടന്നതിന്റെ നഷ്ടം ചെറുതല്ല. വിദഗ്ദ്ധരായ തൊഴിലാളികൾ വിട്ട് പോകാതിരിക്കാൻ ശമ്പളവും ചെലവും പലർക്കും നൽകേണ്ടി വന്നു . കടവാടക, തൊഴിലാളികളുടെ ശമ്പളം, ഉപകരണങ്ങളുടെ നഷ്ടം എന്നിവ കണക്കാക്കുമ്പോൾ സ്വയം സംരംഭകരുടെ നഷ്ട കണക്ക് നീളുകയാണ്. അടഞ്ഞ് കിടന്ന കടമുറികൾ ശുചീകരിച്ച് അണുവിമുക്തമാക്കി പുതിയ പ്രതീക്ഷകളിലേക്ക് തുറന്നിരിക്കുകയാണിവർ.