dyfi
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച റീസൈക്കിൾ കേരള പദ്ധതിയുടെ കൊല്ലം ബ്ലോക്ക് തല ഉദ്ഘാടനം ഫാദർ ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിക്കുന്നു

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'റീസൈക്കിൾ കേരള' പദ്ധതിയുടെ കൊല്ലം ബ്ലോക്ക്തല ഉദ്ഘാടനം ഫാ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. വായിച്ചു തീർത്ത പത്രങ്ങളും പാഴ്വസ്തുക്കളും ശേഖരിച്ചുവിറ്റ് അതിലൂടെ പണം കണ്ടെത്തി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് പദ്ധതി.

ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. സുധീർ പഴയപത്രക്കെട്ടുകൾ ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ് മനു എസ്. ദാസ്, സെക്രട്ടറി നാസിമുദ്ദീൻ എന്നിവർ പങ്കെടുത്തു.