ചവറ: കുടിയൊഴിപ്പിക്കപ്പെട്ട കോവിൽതോട്ടം നിവാസികൾക്ക് ആശ്വാസം സഹായമായി 10000 രൂപ ഉടൻ നൽകണമെന്ന് കെ.പി.സി.സി അംഗം സുരേഷ്ബാബു ആവശ്യപ്പെട്ടു. കോൺഗ്രസ് ചവറ വെസ്റ്റ് മണ്ഡലം കമ്മിറ്റി കമ്പനി പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അജയൻ ഗാന്ധിത്തറ അദ്ധ്യക്ഷത വഹിച്ചു. ചവറ അരവി, സന്തോഷ് തുപ്പാശ്ശേരി, കോലത്ത് വേണുഗോപാൽ, ചക്കിനാൽ സനൽകുമാർ, റോസ് ആനന്ദ്, ചിത്രാലയം രാമചന്ദ്രൻ, സുരേഷ് കുമാർ, സേവിയർ ടെറി, ഹരീഷ്കുമാർ, ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.