sfi

പത്തനാപുരം: ജില്ലയുടെ കിഴക്കൻ മേഖലകളിൽ എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊവിഡിനൊപ്പം പകർച്ചവ്യാധികളെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ആരംഭിച്ച 'വൺ മന്ത് ചലഞ്ചിന് ' പത്തനാപുരത്ത് തുടക്കമായി.
പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും പൊതുഇടങ്ങളും എസ്.എഫ്.ഐ പ്രവർത്തകർ ശുചീകരിക്കും. ജില്ലാതല ഉദ്ഘാടനം പത്തനാപുരം മാലൂർ എം.ടി.ഡി.എച്ച്.എസ് സ്കൂളിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ജോ. സെക്രട്ടറി എൻ. ജഗദീശൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി. അനന്ദു, ഏരിയ സെക്രട്ടറി വി. വിഷ്ണു, ഏരിയാ പ്രസിഡന്റ്‌ മിഥുൻ മോഹൻ, സ്വരാജ്, അക്ഷയ്, അതുൽ അഭിമന്യു തുടങ്ങിയവർ നേതൃത്വം നൽകി.