കരുനാഗപ്പള്ളി: ശിഖ എന്ന പേരിൽ വിമൺ എംപവർമെന്റ് ഫോറം രൂപീകരിച്ച് പെൺ കുട്ടികൾക്കായി ഷീ റൂം ഒരുക്കി ജോൺ എഫ്. കെന്നഡി സ്കൂൾ. ടോയ്ലറ്റ് ഉൾപ്പടെ പെൺകുട്ടികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപികമാരും വിദ്യാർത്ഥിനികളുടെ പ്രതിനിധികളും അമ്മമാരും അടങ്ങിയതാണ് കമ്മിറ്റി. ഷീ റൂമിന്റെ ഉദ്ഘാടനം സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ: എം.എസ്. താര നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എസ്. ഷിബു, സ്കൂൾ മാനേജർ മായാ ശ്രീകുമാർ, കൗൺസിലർ തമ്പാൻ, ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, ടി. രാജീവ്, പി.ടി.എ വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, ജോബ്, സുരേഷ് കൊട്ടുകാടൻ എന്നിവർ സംസാരിച്ചു.