കൊല്ലം: കൊല്ലം കോർപ്പറേഷനിലെ അങ്കണവാടി കെട്ടിടങ്ങൾക്ക് കഴിഞ്ഞ പത്ത് മാസമായി വാടക നൽകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുവികസന പദ്ധതി ഓഫീസറെ ഉപരോധിച്ചു. ഏഴ് ദിവസത്തിനകം വാടക നൽകാമെന്ന സി.ഡി.പി.ഒയുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. ഇരവിപുരം അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫെസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. അനിൽകുമാർ, ഉണ്ണി ഇളവിനാര പള്ളിമുക്ക്, ഷാ സലീം, ജയരാജ് പള്ളിവിള, നൗഷാദ് അയത്തിൽ, റിസാൻ ചകിരിക്കട തുടങ്ങിയവർ സംസാരിച്ചു.