അഞ്ചാലുംമൂട്: കൊല്ലം ബൈപാസിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്നും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവൂർ ഒറ്റക്കൽ ജംഗ്‌ഷനിൽ പ്രതിഷേധിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സുരാജ് തിരുമുല്ലവാരം ഉദ്ഘാടനം ചെയ്തു. യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിത്ത് ചോഴത്തിൽ, നിഖിൽ തൃക്കരുവ, അഭിഷേക് ശർമ്മ എന്നിവർ നേതൃത്വം നൽകി.