കൊല്ലം: ബാർബർ ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിൽ ഹെയർ ഡ്രസിംഗ്, ഷേവിംഗ് എന്നിവയ്ക്ക് വരുന്നവർ വൃത്തിയുള്ള തുണി, ടൗവൽ തുടങ്ങിയവ കൊണ്ടുവന്ന് സഹകരിക്കണമെന്ന് കേരളാ സ്റ്റേറ്റ് ബാർബർ, ബ്യൂട്ടീഷ്യൻ ഫെഡറേഷൻ (യു.ടി.യു.സി) പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയും പ്രസ്താവനയിൽ അറിയിച്ചു. കസ്റ്റമർ നിർബന്ധമായും മാസ്‌ക്ക് ധരിച്ചിരിക്കണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മുടി മാലിന്യങ്ങൾ വരുന്നവർ തന്നെ കൊണ്ടുപോയി നിർമ്മാർജ്ജനം ചെയ്യണം. ഷേവിംഗ് ഒഴിവാക്കി ട്രിമ്മർ ഉപയോഗിക്കണം. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ ചൊവ്വാഴ്ച ദിവസങ്ങളിൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും.