covid
നിർദേശങ്ങൾ അവഗണിച്ച് നിരത്തിൽ ജനക്കൂട്ടം

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിൽ ആൾക്കൂട്ടം സൃഷ്ടിച്ച 111 പേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. കൊല്ലം റൂറൽ, സിറ്റി പൊലീസ് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 78 കേസുകൾ രജിസ്റ്റർ ചെയ്തു. അനാവശ്യ യാത്രകൾക്ക് ഉപയോഗിച്ച 38 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ യാത്ര നടത്തിയ 288 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. ലോക്ക് ഡൗൺ നീട്ടിയതിന്റെ പശ്ചാത്തലത്തിൽ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. വിദേശ രാജ്യങ്ങൾ, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തി സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും ഗൃഹ നിരീക്ഷണത്തിലും കഴിയുന്നവർ നിർദേശം അവഗണിച്ച് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസ് പട്രോളിംഗ് തുടരുകയാണ്. നിരീക്ഷണ കേന്ദ്രങ്ങൾ, നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾ എന്നിവ കേന്ദ്രീകരിച്ച് ബൈക്ക് പട്രോളിംഗ് ഉൾപ്പെടെ നടത്തുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടപ്പിച്ചതിനെ തുടർന്ന് അവർക്കിടയിൽ പൊലീസ് ഉദ്യോഗസ്ഥർ ബോധവത്കരണവും നിരീക്ഷണവും നടത്തുന്നുണ്ട്.

കൊല്ലം റൂറൽ, സിറ്റി

രജിസ്റ്റർ ചെയ്ത കേസുകൾ: 33, 45

അറസ്റ്റിലായവർ : 67, 44

പിടിച്ചെടുത്ത വാഹനങ്ങൾ : 17, 21

മാസ്ക് ധരിക്കാത്തതിന് നടപടി: 140, 148