deepa
ദീപ.ടി.മോഹൻ

കൊട്ടാരക്കര: നെടുവത്തൂർ തേവലപ്പുറം ദീപാലയത്തിൽ സി.വി. മോഹനന്റെ ഭാര്യ കവയിത്രി ദീപ.ടി.മോഹൻ (45) നിര്യാതയായി. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. പരേതനായ തുളസീധരന്റെയും വിമലയുടെയും മകളാണ്. ബ്ളോഗിൽ കവിതകളെഴുതി തുടങ്ങിയ ദീപ പിന്നീട് പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ കരളിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. മകന്റെ പഠനവുമായി ബന്ധപ്പെട്ട് അഞ്ച് വർഷമായി തിരുവനന്തപുരത്തായിരുന്നു താമസം. മൃതദേഹം തേവലപ്പുറത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവും സഹോദരൻ ബിനിൽ തുളസിയും ദുബായിലാണ്. കൊവിഡ് നിയന്ത്രണമുള്ളതിനാൽ ഇവർക്ക് നാട്ടിലെത്താനായില്ല. മകൻ: ദിമിൻ.ടി.മോഹൻ. സഞ്ചയനം 23ന് രാവിലെ 7ന്.