pho
പുനലൂർ താലൂക്കിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രി കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം

പുനലൂർ: പുനലൂർ താലൂക്കിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ വ്യാപകമായി പടർന്ന് പിടിക്കുന്നത് കണക്കിലെടുത്ത് ലോക്ക്ഡൗൺ മൂലം പ്രവർത്തന രഹിതമായിക്കിടന്ന പബ്ലിക്ക് കംഫർട്ട് സ്റ്റേഷനുകൾ പുനലൂരിലെ ഫയർ ഫോഴ്സിനെ ഉപയോഗിച്ച് വൃത്തിയാക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പുനലൂരിലെ ആർ.പി.എൽ ഹെഡ് ഓഫീസിൽ ചേർന്ന റബർ തോട്ടം മേഖലകളിലെ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുനലൂർ താലൂക്കിൽ 30 ഓളം പേർക്കാണ് ഡെങ്കിപ്പനി പടർന്ന് പിടിച്ചത്. പൊതു നിരത്തിലെ ഓടകൾ, അഴുക്ക് ചാലുകൾ തുടങ്ങിയവ ശുചീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ എസ്. ബിജു, സി. അജയപ്രസാദ്, പി.എസ്. ചെറിയാൻ, എൻ. കോമളകുമാർ, സി. വിജയകുമാർ, മോഹൻദാസ്, തടിക്കാട് ഗോപാലകൃഷ്ണൻ, കെ.കെ. സുരേന്ദ്രൻ, ചാലിയക്കര രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ആർ.പി.എൽ, ഫാമിംഗ് കോർപ്പറേഷൻ, പ്ലാന്റഷൻ കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയർമാൻമാർ, മാനേജിംഗ് ഡയറക്ടർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗവും മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.