g

ശാസ്താംകോട്ട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചതിന് ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തു. കാരാളിമുക്ക് ബേക്ക് ലാൻഡ് ബേക്കറി ഉടമയും യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം മുൻ പ്രസിഡന്റുമായ സുരേഷ് ചന്ദ്രനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നോട്ടീസ് നൽകിയ ശാസ്താംകോട്ട എസ്.ഐ അനീഷിനെയും സംഘത്തെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ വ്യാപാരിയെ ജാമ്യത്തിൽ വിട്ടയച്ചു. ലോക്ക് ഡൗണിന്റെ പേരിൽ പൊലീസ് വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാരാളിമുക്ക് യൂണിറ്റ് പ്രതിഷേധിച്ചു.