കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റ് അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും വിതരണം ചെയ്യും. നാല് അന്തേവാസികൾക്ക് ഒരു കിറ്റ് വീതമാകും നൽകുക.
ജില്ലാ സാമൂഹികനീതി ഓഫീസർ നൽകുന്ന പട്ടിക അനുസരിച്ചായിരിക്കും കിറ്റുകൾ അനുവദിക്കുക. ഇതിനായുള്ള പായ്ക്കിംഗാണ് ഇപ്പോൾ നടക്കുന്നത്. കൊല്ലം താലൂക്ക് പരിധിയിൽ മാത്രം 87 ശതമാനം കിറ്റുകൾ റേഷൻകടകളിൽ എത്തിച്ചുകഴിഞ്ഞു. ഇനി ആവശ്യകത അനുസരിച്ചായിരിക്കും കടകളിൽ കിറ്റ് എത്തിക്കുക.
ജില്ലയിൽ ആകെയുള്ള 7,44,922 റേഷൻ കാർഡ് ഉടമകളിൽ 6,81,248 പേർ ഇതുവരെ കിറ്റ് കൈപ്പറ്റി. എ.എ.വൈ വിഭാഗത്തിലുള്ള കുറച്ചുപേർ മാത്രമാണ് ഇനി കിറ്റ് കൈപ്പറ്റാനുള്ളത്. ബാക്കി മൂന്ന് വിഭാഗളിലേയും കൂടുതൽ ആളുകൾ കിറ്റ് കൈപ്പറ്റാനുണ്ട്.
കിറ്റ് വിതരണം ഇതുവരെ
എ.എ.വൈ
ആകെ കാർഡ്: 48,484
വാങ്ങിയത്: 48,045
മുൻഗണന
ആകെ കാർഡ്: 286964
വാങ്ങിയത്: 283230
മുൻഗണനേതര സബ്സിഡി
ആകെ കാർഡ്: 20,5249
വാങ്ങിയത്: 19,5318
മുൻഗണനേതര സബ്സിഡി രഹിത
ആകെ കാർഡ്: 2,03,925
വാങ്ങിയത്: 1,54,655