ksrtc

കൊല്ലം: ജില്ലയിൽ ഇന്ന് 80 കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. ദൂര സർവീസുകൾ ഫാസ്റ്റ് പാസഞ്ചർ ബസുകളും ചെറിയ ഷെഡ്യൂളുകളിൽ ഓർഡിനറി ബസുകളുമാകും ഓടുക. കൂടുതൽ ഓർഡിനറി ബസുകളാകും നിരത്തിൽ ഇറങ്ങുക. കല്ലുവാതുക്കൽ പഞ്ചായത്ത് ഹോട്ട് സ്പോട്ടായതിനാൽ ചാത്തന്നൂർ വരെയേ സർവീസ് ഉണ്ടാകുള്ളു. നേരത്തെ ആരംഭിച്ച സർക്കാർ ജീവനക്കാർക്ക് മാത്രമായുള്ള സർവീസ് ഉണ്ടാകില്ല.