പത്തനാപുരം: രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന മാസ്ക് പെഹനോ ഇന്ത്യയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലത്തിൽ ഒരുലക്ഷം മാസ്കുകൾ വിതരണം ചെയ്യും. സംസ്ഥാന സെക്രട്ടറി സാജു ഖാന്റെ നേതൃത്വത്തിലാണ് വിതരണം.
വിതരണോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് സാദത്ത് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പള്ളിതോപ്പിൽ ഷിബു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെ.എൽ. നസീർ, റജീബ് സലീം, ഷൈജു, ഹുനൈസ്, പി.എം.ബി സാഹിബ്, ഫാറൂഖ് മുഹമ്മദ്, അനിൽ ഇളപ്പാറ, മുബാറക്, നാസറുദീൻ, അനസ് ബഷീർ, അജിത്കൃഷ്ണ, റെനി, അനീഷ്‌കരിം, ഷാൻ പള്ളിമുക്ക്, അബ്ദുള്ള സാഹിബ്, ഷൈജു ഇടത്തറ, ഷബീർഷാ, ബിലാൽ, നാഫിദ്, റിയാസ് തുടങ്ങിയവർ സംസാരിച്ചു.